വിഴിഞ്ഞം - പള്ളിച്ചൽ റോഡിൽ വെങ്ങാനൂർ ജംക്‌ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു.

പെരിങ്ങമ്മല സ്വദേശി സുജി (26) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഒപ്പമുണ്ടായിരുന്ന അർച്ചന (24) സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.

ഗുരുതരമായി പരുക്കേറ്റ സുജിയെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിട്ടുനൽകും.