വിഴിഞ്ഞം : വെങ്ങാനൂർ വെണ്ണിയൂരിൽ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. വെണ്ണിയൂർ സ്വദേശി സഹദേവൻ (77) ആണ് മരിച്ചത്.

ഇന്നലെ (തിങ്കളാഴ്ച) വീട്ടിനടുത്തുള്ള പറമ്പിൽ ഓലയും മറ്റു സാധനങ്ങളും ശേഖരിക്കാൻ പോയപ്പോഴാണ് സഹദേവന് കടന്നൽ കുത്തേറ്റത്. ശരീരമാസകലം കടന്നലിന്റെ കുത്തേറ്റ പാടുകളുണ്ട്.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.