തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഫെസ്റ്റ് കാണാനെത്തിയ വിദ്യാർഥിയെയും സുഹൃത്തുക്കളെയും തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ കണ്ടോൺമെന്റ് പോലീസ് കേസെടുത്തു. ഒന്നാം വർഷ ഹിന്ദി ബിരുദ വിദ്യാർഥിയും നിലമേൽ മുള്ളുവിള വീട്ടിൽ താമസക്കാരനുമായ എസ്. അഖിലിനാണ് (27) മർദനമേറ്റത്. അഖിലിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സുഹൃത്തുക്കളായ സജീവ്, അരുൺ എന്നിവർക്കും മർദനമേറ്റു. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 29-ന് രാത്രി 8.30-ഓടെ കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന് സമീപമായിരുന്നു സംഭവം. കോളേജിലെ വിദ്യാർഥികളായ അശ്വിൻ, ദേവൻ, ആദിത്യൻ, ശ്രീജിത്ത്, ആദർശ്, മിഥുൻ, അഭിമന്യു, ക്ഷേത്രപാലൻ എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളും ഉൾപ്പെടെ ഒൻപതുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കോളേജിൽ വെച്ച് അഖിലിനെ ഒന്നാം പ്രതിയായ അശ്വിൻ അസഭ്യം വിളിക്കുകയും, ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ആക്രമിക്കുകയുമായിരുന്നുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. അശ്വിൻ ഇരുമ്പ് പൈപ്പ് (വടി) ഉപയോഗിച്ച് അഖിലിന്റെ തലയ്ക്ക് അടിക്കുകയും, തുടർന്ന് സംഘം ചേർന്ന് നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. ഈ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും പരിക്കേറ്റത്.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 2 hours ago
0K
0K