വിഴിഞ്ഞം : വെങ്ങാനൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം.
വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഡോ. അംബേദ്കർ ഗ്രാമം വാർഡിൽ ജോലിയിലായിരുന്ന 18 തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കടന്നൽ കുത്തേറ്റത്.
പരിക്കേറ്റ 18 തൊഴിലാളികളെയും ഉടൻ തന്നെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.