കാട്ടാക്കട : കോട്ടൂർ കാട്ടാനകളുടെ വിളയാട്ടത്തിൽ ദുരിതത്തിലായി കോട്ടൂർ അണകാൽ സെറ്റിൽമെന്റ് കോളനി. രാത്രികാലങ്ങളിൽ കാടിറങ്ങുന്ന രണ്ട് കാട്ടാനകളാണ് പ്രദേശത്തെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങി വരികയാണെന്ന് നാട്ടുകാർ പറയുന്നു. സന്ധ്യ കഴിഞ്ഞാൽ ആരംഭിക്കുന്ന ഭീതി പുലരുവോളം നീളും. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന ആനകൾ വ്യാപക നാശമാണ് വിതയ്ക്കുന്നത്.
സെറ്റിൽമെന്റ് നിവാസികളുടെ ജീവിതമാർഗമായ വാഴ, മരച്ചീനി, കവുങ്ങ്, കസ്തൂരി മഞ്ഞൾ തുടങ്ങി എല്ലാ കൃഷികളും ആനകൾ ചവിട്ടിമെതിച്ച് നശിപ്പിച്ചു. ഇതിനകം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. പ്രദേശത്തെ ഒരു താൽക്കാലിക കുടിലും ആനക്കൂട്ടം തകർത്തു.
ആനകൾ എപ്പോൾ വേണമെങ്കിലും വീടുകൾക്ക് നേരെ തിരിയാം എന്ന ഭയത്തിലാണ് ജനങ്ങൾ. രാത്രിയായാൽ പലർക്കും ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്.
വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആനകളെ കാട്ടിലേക്ക് തന്നെ തിരിച്ചുവിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അണകാൽ സെറ്റിൽമെന്റ് നിവാസികൾ ആവശ്യപ്പെട്ടു
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 1 hour ago
0K
0K