നേമം: തിരുവനന്തപുരം - കന്യാകുമാരി റെയിൽപാതയിൽ നരുവാമൂട് മൊട്ടമൂട്ടിൽ സ്ത്രീ ട്രെയിൻ തട്ടി മരിച്ചു. മൊട്ടമൂട് വള്ളോട്ടുകോണം പുത്തൻവീട്ടിൽ മധുവിന്റെ ഭാര്യ മിനി (49) ആണ് മരിച്ചത്.

തിരുനെൽവേലിയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടിക്ക് മുന്നിലേക്ക് ചാടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളിയാണ് മിനി.

ഇവരുടെ മൂത്ത മകൻ ഒന്നര വർഷം മുമ്പ് ആഴിമലയിൽ പാറക്കെട്ടിൽ നിന്ന് കാൽവഴുതി കടലിൽ വീണ് മരിച്ചിരുന്നു. സംഭവത്തിൽ നരുവാമൂട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.