വിഴിഞ്ഞം - പള്ളിച്ചൽ റോഡിൽ വെങ്ങാനൂർ ജംക്‌ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവതി മരിച്ചു. വാഹനം ഓടിച്ച യുവാവിനു ഗുരുതര പരുക്ക്. ഇന്നലെ രാത്രി 11ന് ശേഷം ഉണ്ടായ അപകടത്തിൽ അർച്ചന (24) ആണ് മരിച്ചതെന്നു രക്ഷാപ്രവർത്തകർ അറിയിച്ചു. പെരിങ്ങമ്മല സ്വദേശി സുചി (26) യ്ക്കാണ് പരുക്ക്. യുവതി സംഭവ സ്‌ഥലത്തു തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. കാലിനും കൈക്കും പരുക്കേറ്റ സുചിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി