കാട്ടാക്കട : വന്യജീവി നിയമ സംരക്ഷിത നിയമം ഷെഡ്യൂൾ II ൽ പെട്ട പുള്ളിമാന്റെ (Axis deer) തോൽ കൈവശം വെച്ച രണ്ട് യുവാക്കളെ പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

വെള്ളക്കടവ് കാരാളി പാലത്തിന് സമീപം ആറുവരമ്പിൽ വീട്ടിൽ വിനയൻ മകൻ ജിത്തു എന്ന് വിളിക്കുന്ന ഗോകുൽ, (32) വെങ്ങാനൂർ ചാരു വിളയിൽ അനന്തു ഭവനിൽ അനിൽകുമാർ മകൻ അനന്തു (23) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. 18/10/26 ന് 3.30 pm ന് രഹസ്യവിവരത്തെ തുടർന്ന് ആറുവരമ്പിൽ കുളത്തിനടുത്ത് ആ സമീപം ഗോകുൽ സഞ്ചരിച്ചിരുന്ന KL07 CJ 8663 നമ്പർ VESPA സ്കൂട്ടർ അപകടത്തിൽ പെട്ടിരുന്നു. അപകടത്തിൽ സ്കൂട്ടറിന്റെ സീറ്റ് ഇളകി തെറിച്ചുപോയി, സീറ്റിനടിയിൽ നിന്ന് മാൻ തോൽ റോഡിലേക്ക് വീഴുകയും ചെയ്തു. നാട്ടുകാർ ഉടൻ പോലീസിനെ വിവരം അറിയിക്കാൻ പറഞ്ഞപ്പോൾ ഒരാൾ അവിടെ നിന്നും ഓടിപ്പോയി. ഉടൻ തന്നെ പോലീസും, വനം വകുപ്പും സ്ഥലത്തെത്തുകയും, പരുത്തിപ്പള്ളി ഫോറസ്റ്റ് ഉദ്യോഗസ്ഥർ മാൻ തോലും, സ്കൂട്ടറും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് വിശദമായ അന്വേഷണത്തിന് സ്പോട്ടിൽ നിന്ന് പ്രതിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടർന്ന് ടി വാഹനത്തിന്റെ ഉടമയും, ഗോകുലിന്റെ സുഹൃത്തുമായ അനന്തുവിനെ ചോദ്യം ചെയ്തതിൽ നിന്നും തിരുവനന്തപുരം ജംഗ്ഷനിലെ ഒരു വീട്ടിൽ നിന്ന് വീട്ടുകാർ താമസം മാറാൻ പോയ സമയം അവിടെ നിന്നാണ് ടി മാൻ തോൽ കണ്ടത്, അത് അവിടെ നിന്ന് എടുത്ത് ടി വണ്ടിയുടെ സീറ്റിനടിയിൽ സൂക്ഷിച്ചതായും. പ്രതികളുടെ മൊഴിയും, ടി കേസിൽ മറ്റ് പ്രതികൾ ഉണ്ടോ എന്നും വനം വകുപ്പ് പരിശോധിച്ചു വരുന്നു.

പ്രതികളെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസർ വിബിൻ ചന്ദ്രൻ. വി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പ്രദീപ്, ലിജോമോൻ, BFO മാരായ വിഷ്ണു, രാജു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.