വിഴിഞ്ഞം: ആഴിമലയിൽ നിയന്ത്രണം വിട്ടലോറി മൂന്ന് ഓട്ടോറിക്ഷകളിലിടിച്ച് രണ്ട് ഓട്ടോ ഡ്രൈവർ അടക്കം 10 പേർക്ക് പരിക്ക്. ഒരാൾക്ക് ഗുരുതരപരിക്ക് വൈകിട്ടായിരുന്നു അപകടം. പാറപൊടിയുമായി ആഴിമലയിലേക്ക് പോയ ലോറി എതിർ ദിശയിൽ നിന്നു കുത്തനെയുള്ള കയറ്റം കയറി വന്ന ഓട്ടോകളിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മുന്നിൽ പോയ ഓട്ടോറിക്ഷയിലെ ഡ്രൈവർ അനു ചാടി രക്ഷപ്പെടുകയായിരുന്നു പിന്നാലെ എത്തിയ അനിൽകുമാർ, സജിത്ത് എന്നിവരുടെ വാഹനത്തിലിടിച്ച് സമീപത്തെ മതിലിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.മൂന്നു ഓട്ടോകളിലായി ക്ഷേത്ര ദർശനത്തിനെത്തിയവർക്കാണ് നിസാര പരിക്കേറ്റത്. അനുവിൻ്റെ ഓട്ടോയിലുണ്ടായിരുന്നയാൾക്കാണ് കാലിൽ ഗുരുതര പരിക്കേറ്റത്. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിൻ്റെ എൻജിൻ കഥായ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകട കാരണമെന്ന് ലോറി ഡ്രൈവർ അശോകൻ പറഞ്ഞു. വിഴിഞ്ഞം പൊലീസ് കേസെടുത്തു
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 2 hours ago
0K
0K