ബാലരാമപുരം: വട്ടപ്പാറ ശ്രീ.ഉത്രാടം തിരുനാൾ (എസ്.യു.ടി.) അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 15-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ ഉപരാഷ്ട്രപതി ബാലരാമപുരത്തെത്തും.
നാളെ വൈകിട്ട് 4:15-ന് ബാലരാമപുരത്തെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റേ വിജയ് സെന്റർ ഫോർ കൺവെൻഷൻസിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്.
കേരള സന്ദർശനത്തിനെത്തുന്ന ഉപരാഷ്ട്രപതി രാവിലെ അമൃതപുരിയിലെ പരിപാടി പൂർത്തിയാക്കിയ ശേഷമാണ് ബാലരാമപുരത്തെ ബിരുദദാന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
ചടങ്ങിൽ കേരള ഗവർണർ വിശിഷ്ടാതിഥിയായും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ പ്രത്യേക സാന്നിധ്യമായും പങ്കെടുക്കും.