വിഴിഞ്ഞം : കടലിലും കരയിലും ഒരുപോലെ സഞ്ചരിക്കാൻ ഒരുപോലെ കഴിയുന്ന വാഹനങ്ങളാണ് ഹോവർക്രാഫ്റ്റുകൾ
കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് വാഹനങ്ങൾ എത്തിയത് തീരദേശ സുരക്ഷയ്ക്കും നിരീക്ഷണത്തിനും സുരക്ഷാ പ്രവർത്തനങ്ങൾക്കും ഈ വാഹനം പ്രയോജനപ്പെടും
കടൽ മേഖലയിലെ നിരീക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമാക്കാൻ ഹോവർ ക്രാഫ്റ്റുകൾക്ക് കഴിയും
കടലും കരയും ചേരുന്ന ഭാഗങ്ങളിൽ അതിവേഗത്തിൽ എത്തിച്ചേരുവാൻ ഈ വാഹനങ്ങൾക്ക് കഴിയും
കോസ്റ്റ് ഗാർഡിന്റെ പരീക്ഷണ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ അടിമലത്തുറയിൽ ഹോവർ ക്രാഫ്റ്റ് കൾ എത്തിയത്
ഗോവയിൽ നിന്നാണ് ഇത് യാത്ര തുടങ്ങിയത് കേരള തീരത്തെ എല്ലാ പ്രദേശങ്ങളിലും എത്തി കടന്നു പോവുകയാണ് ലക്ഷ്യം ഇന്ന് ഇവിടുന്ന് ഇന്ധനം നിറച്ച ശേഷം നാളെ രാവിലെ തൂത്തുക്കുടിയിലേക്ക് യാത്ര തിരിക്കും