സ്ട്രാസ്ബർഗ്: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നഗ്നപ്രതിമ യൂറോപ്യൻ പാർലമെന്റിന് മുന്നിൽ അനാച്ഛാദനം ചെയ്തു. പ്രശസ്ത ഡാനിഷ് കലാകാരനായ ജെൻസ് ഗൽഷിയോയാണ് ഈ വിവാദ ശിൽപ്പം നിർമ്മിച്ചത്. ‘ദ് ഓറഞ്ച് പ്ലേഗ്’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പ്രതിമയ്ക്ക് എട്ടടി ഉയരമുണ്ട്. 23 കാരറ്റ് സ്വർണ്ണം പൂശിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ഒരു കയ്യിൽ ഗോൾഫ് ക്ലബ്ബും മറുകയ്യിൽ തുലാസും ഏന്തിയ രൂപത്തിലാണ് ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. ശിൽപ്പത്തിന് താഴെ ഭൂഗോളത്തിന്റെ മാതൃകയിലുള്ള ഒരു ബോളും കാണാം. മെലിഞ്ഞ ഒരു സാധാരണക്കാരന്റെ തോളിൽ ഭാരമേറ്റി ഇരിക്കുന്ന രീതിയിലുള്ള ശിൽപ്പത്തിന് ‘അനീതിയുടെ രാജാവ്’ എന്ന പരിഹാസ തലക്കെട്ടാണ് നൽകിയിട്ടുള്ളത്. ‘ഞാൻ ഒരു മനുഷ്യന്റെ ചുമലിൽ ഇരിക്കുന്നു; എന്റെ അമിതഭാരം കാരണം അയാൾ തളർന്നു വീഴാറായി. അയാളെ സഹായിക്കാനായി, അവന്റെ പുറത്തുനിന്ന് താഴെയിറങ്ങുകയൊഴികെ ഞാൻ മറ്റെന്തും ചെയ്യും’ എന്ന വാചകങ്ങളും ശിൽപ്പത്തിന് താഴെ ആലേഖനം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ നിലപാടുകളെ കലയിലൂടെ നിശിതമായി വിമർശിക്കുന്ന ജെൻസ് ഗൽഷിയോ, ട്രംപിന്റെ വിദേശ-പരിസ്ഥിതി നയങ്ങളോടുള്ള കടുത്ത വിയോജിപ്പാണ് ഈ ശിൽപ്പത്തിലൂടെ വ്യക്തമാക്കുന്നത്. ആഗോള വ്യവസ്ഥിതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ കൂട്ടായ പോരാട്ടങ്ങൾക്കും ഏറ്റവും വലിയ ഭീഷണിയാണ് ട്രംപെന്ന് അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
യൂറോപ്യൻ പാർലമെന്റിലെ ഡാനിഷ് അംഗമായ പെർ ക്ലോസെനാണ് ഈ പ്രതിമ പാർലമെന്റിന് മുന്നിൽ സ്ഥാപിക്കുന്നതിനുള്ള പിന്തുണയും സ്പോൺസർഷിപ്പും നൽകിയത്. ഇത്തരം രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളെ സഹിഷ്ണുതയോടെ കാണാൻ കഴിയാത്തവർ യൂറോപ്യൻ പാർലമെന്റിൽ തുടരാൻ അർഹരല്ലെന്നും അവർക്ക് ആഗോളതലത്തിൽ ഒരു സ്ഥാനവുമുണ്ടാകില്ലെന്നും ക്ലോസെൻ വ്യക്തമാക്കി.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 2 hours ago
0K
0K