ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂർ സന്ദർശനത്തിനെത്തിയ പ്രമുഖ നടി തൃഷ കൃഷ്ണന് ആരാധകരിൽ നിന്ന് ലഭിച്ച ആവേശോജ്ജ്വല സ്വീകരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. താരത്തിന്റെ രാഷ്ട്രീയ പ്രവേശന സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്. ഒരു മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടിയെ നേരിൽ കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്.
തുറന്ന വാഹനത്തിന് മുകളിൽ നിന്നുകൊണ്ട് ആരാധകർക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്ത തൃഷ, തനിക്ക് നേരെ കൈനീട്ടിയവർക്ക് ഹസ്തദാനം നൽകിക്കൊണ്ടാണ് മുന്നോട്ടുനീങ്ങിയത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. നടിയെ അടുത്തുകാണാനായി വലിയ ജനക്കൂട്ടം റോഡിലേക്ക് ഇറങ്ങിയതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടു. തന്നെ കണ്ട് ആർത്തുവിളിച്ച ആരാധകരെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്ത താരം, പരിപാടിക്കിടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നപ്പോൾ കൃത്യമായ മറുപടി നൽകാതെ പുഞ്ചിരിയോടെ ഒഴിഞ്ഞുമാറി വേദി വിടുകയായിരുന്നു.
ഔദ്യോഗിക റോഡ് ഷോ ആയിരുന്നില്ലെങ്കിലും ഒരു രാഷ്ട്രീയ റാലിയുടെ പ്രതീതിയാണ് അവിടെ കാണാനായത്. ഇതോടെയാണ് തൃഷയുടെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായത്. വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി (ടി.വി.കെ) ചേർന്ന് തൃഷ പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്. ഇതുകൊണ്ടാണ് വിജയ്‌ക്കെതിരെയുള്ള രാഷ്ട്രീയ എതിരാളികളുടെ വിമർശനങ്ങൾ തൃഷയ്ക്ക് നേരെയും തിരിയുന്നതെന്ന വാദങ്ങളും നിലനിൽക്കുന്നുണ്ട്. സിനിമയും രാഷ്ട്രീയവും തമ്മിൽ പ്രകടമായ ബന്ധമുള്ള തമിഴ്നാട്ടിൽ, പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം പ്രതികരണങ്ങൾ വലിയ ശ്രദ്ധയാണ് നേടുന്നത്.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 1 hour ago
0K
0K