കാട്ടാക്കട: മാർക്കറ്റ് വാർഡിൽ ഉൾപ്പെട്ട കട്ടയ്ക്കോട് ഇടിമിന്നലേറ്റ് വീട്ടിൽ തീപിടിത്തം. വീടിന്റെ വയറിംഗ് പൂർണമായും കത്തിയമർന്നു. നിരീക്ഷണ ക്യാമറയും കത്തി നശിച്ചു.

കട്ടയ്ക്കോട് സ്വദേശിനി ബിന്ദുവിന്റെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഇവർ വീട് അടച്ചിട്ട് മെഡിക്കൽ കോളേജിന് സമീപമാണ് താമസം. വീട്ടിൽ ആളില്ലാത്ത സമയത്താണ് സംഭവം.

വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ജനൽ ചില്ല് പൊട്ടിച്ചാണ് തീ അണച്ചത്.

വിവരമറിഞ്ഞ് പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് അമല ടീച്ചർ, വാർഡ് മെമ്പർ ഷീജ എന്നിവർ സ്ഥലത്തെത്തി