ബെയ്ജിങ്: ചൈനയിലെ ഫ്യുജിയൻ പ്രവിശ്യയിൽ ഫ്ലാറ്റിന്റെ 12-ാം നിലയിലെ ജനൽക്കമ്പികൾക്കിടയിൽ തല കുടുങ്ങി പുറത്തേക്ക് തൂങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ഷാങ്പിങ് നഗരത്തിലാണ് സംഭവം നടന്നത്. കുട്ടി താഴേക്ക് വീണുപോകാതിരിക്കാൻ അയൽവാസികളും സുരക്ഷാ ജീവനക്കാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന്റെയും, കുഞ്ഞ് ഗ്രില്ലിൽ മുറുകെ പിടിച്ചുനിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവസമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നുവെന്ന് പ്രദേശവാസികളെയും അധികൃതരെയും ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ പിതാവ് ജോലിസ്ഥലത്തായിരുന്നു. കുഞ്ഞ് ഉറങ്ങിക്കിടന്ന സമയത്ത് സാധനങ്ങൾ വാങ്ങാനായി അമ്മ പുറത്തുപോയതായിരുന്നു. ഇതിനിടെ ഉറക്കമുണർന്ന കുട്ടി ജനൽ ഗ്രില്ലിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയും അബദ്ധത്തിൽ കമ്പികൾക്കിടയിൽ തല കുടുങ്ങിപ്പോവുകയുമായിരുന്നു.
കുട്ടി അപകടത്തിൽപ്പെട്ടത് കണ്ട ഫ്ലാറ്റിലെ ഒരു താമസക്കാരൻ ഉടൻ തന്നെ ഫ്ലാറ്റ് സമുച്ചയത്തിലെ അന്തേവാസികളുടെ ഗ്രൂപ്പ് ചാറ്റിൽ ചിത്രം പങ്കുവെച്ച് സഹായം തേടി. കുട്ടി ഇരുകൈകൾ കൊണ്ടും ഗ്രില്ലിൽ മുറുകെ പിടിച്ച് ശരീരം മുഴുവൻ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന ഭയാനകമായ അവസ്ഥയിലായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും ഫ്ലാറ്റ് മാനേജ്‌മെന്റ് ജീവനക്കാരും കുട്ടിയുടെ ഫ്ലാറ്റിന് തൊട്ടുതാഴത്തെ നിലയിലേക്ക് ഓടിയെത്തി. കുട്ടി ഏതുനിമിഷവും താഴേക്ക് വീഴാവുന്ന സ്ഥിതിയിലായിരുന്നു. താഴത്തെ ഫ്ലാറ്റിലെ രണ്ട് വ്യത്യസ്ത ജനലുകളിലൂടെ പുറത്തേക്ക് ചാഞ്ഞുനിന്ന രണ്ടുപേർ കുട്ടിയുടെ കാലുകൾക്ക് താഴെ ഒരു സ്റ്റൂൾ വെച്ചുകൊടുത്തു. ഈ അവസരോചിതമായ ഇടപെടലാണ് അഗ്നിരക്ഷാ സേന എത്തുന്നതുവരെ കുട്ടിക്ക് തുണയായത്.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കുട്ടിയുടെ ഫ്ലാറ്റിന്റെ വാതിൽ ബലമായി തുറന്ന് അകത്തുകടന്നു. ജനൽക്കമ്പികൾക്കിടയിൽനിന്ന് കുട്ടിയെ സുരക്ഷിതമായി വേർപെടുത്തി പുറത്തെടുത്തു. തുടർന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 1 hour ago
0K
0K