തിരുവനന്തപുരം : കാട്ടാക്കടയിൽ കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി

തിരുവനന്തപുരം: കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശികളായ ശങ്കർ, ഭാര്യ ആതിര, ഇവരുടെ മൂന്ന് വയസുള്ള മകൾ എന്നിവരെയാണ് കാണാതായത്.

ഈ മാസം ആറാം തീയതി മുതലാണ് മൂവരെയും കാണാതായതെന്നാണ് വിവരം. സംഭവത്തിൽ ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി.

കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.