ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗ സാദത്ത്ഗഞ്ചിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് പട്ടാപ്പകൽ വെടിവെച്ചുകൊന്നു. ഒക്ടോബർ 26-ന് രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. ശിവാജി തിവാരി (62), ഇയാളുടെ സഹോദരൻ ശിവേന്ദ്ര തിവാരി (55), ശിവേന്ദ്രയുടെ മകൻ സുയാഷ് തിവാരി (30) എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിയായ ശുക്ലയും (30) തിവാരി കുടുംബവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആളുകൾ നോക്കിനിൽക്കെ പ്രതി മൂന്നുപേർക്കുനേരെയും തുടരെത്തുടരെ വെടിയുതിർക്കുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെറും 22 സെക്കൻഡിനുള്ളിൽ അഞ്ചുതവണയാണ് ഇയാൾ വെടിയുതിർത്തത്. രണ്ടുതവണ വെടിവെച്ചതിനു ശേഷം പിസ്റ്റൾ വീണ്ടും റീലോഡ് ചെയ്ത് ആക്രമണം തുടരുന്നതും, വെടിവെപ്പിന്റെ ദൃശ്യങ്ങൾ പ്രതി സ്വന്തം മൊബൈൽ ഫോണിൽ പകർത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. "അവർ എന്നെ ഇഷ്ടികകൊണ്ട് എറിഞ്ഞു, അതുകൊണ്ടാണ് ഞാൻ വെടിവെച്ചത്" എന്ന് ഇയാൾ വീഡിയോയിൽ പറയുന്നതും കേൾക്കാം.
കൊലപാതകം നടന്നയുടൻ തന്നെ സംഭവസ്ഥലത്തുനിന്ന് പ്രതിയായ ശുക്ലയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്ന് കൃത്യത്തിന് ഉപയോഗിച്ച പിസ്റ്റളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 2 hours ago
0K
0K