വിഴിഞ്ഞം: വിദേശത്തു തൊഴിൽ വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയെടുത്തതായി സംഭവത്തിൽ രണ്ടുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.ഒന്നാം പ്രതി തൃശ്ശൂർ മുരിങ്ങൂർ തെക്കുമുറി കോനൂർ നാലു കെട്ടിൽ കടവിലെ വീട്ടിൽ ഷഫീഖ് (49),രണ്ടാം പ്രതി മലപ്പുറം നിലമ്പൂർ പടികുളത്തുംപടി വീട്ടിൽ ഷഫ്ന (32)എന്നിവരെയാണ് പിടികൂടിയത്.ഒന്നാംപ്രതിയെ ത്രിശൂർ കൊറോട്ടി ലാൻഡ് ക്ലബിന് സമീപം വച്ചും രണ്ടാംപ്രതിയെ വീട്ടിൽ നിന്നുമാണ് അറസ്റ്റുചെയ്തതെന്നു വിഴിഞ്ഞം എസ്.എച്ച്.ഒ കെ.ഹേമന്തകുമാർ പറഞ്ഞു.വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി അജിതയുടെ പരാതിയിലാണ് കൊണ്ടോട്ടിയിൽ പ്ലാനറ്റ് ആൻഡ് ടൂർസ് എന്ന സ്ഥാപനം നടത്തുന്ന ഷഫ്ന,ഇവിടുത്തെ ജീവനക്കാരൻ തൃശൂർ സ്വദേശി ഷഫീക്ക് എന്നിവരെ അറസ്റ്റ് ചെയ്തത്.ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം നൽകി ദമ്പതികളിൽ നിന്നു പലപ്പോഴായി 15,80,000(പ്രതിനഞ്ചു ലക്ഷത്തി എൺപതിനായിരം) രൂപയും ഇവരുടെ ബന്ധുവിൽ നിന്നും 540000 രൂപയും തട്ടിയതായാണ് പരാതി.കഴിഞ്ഞ 10ന് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം പ്രതികളെ പിടികൂടിയത്.ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്തു 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ് നാട്ടുകാരായ രണ്ടുപേർ 6ന് അറസ്റ്റിലായതിനു പിന്നാലെയാണ് സമാന കേസ്.ആസ്ട്രേലിയയിൽ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 7,90,000രൂപ വീതം ആവശ്യപ്പെട്ടതനുസരിച്ച് താനും ഭർത്താവ് അലക്സും പലപ്പോഴായി ബാങ്ക് മുഖാന്തിരം ഇത്രയും തുക അയച്ചു നൽകിയെന്നും അജിത പൊലീസിനു മൊഴി നൽകി.ബന്ധു മുഖേന ലഭിച്ച നമ്പറിലേക്ക് ബന്ധപ്പെടുകയായിരുന്നു.കബളിപ്പിക്കൽ മനസിലായി പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല.ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്തു ഇതേ സംഘം ബന്ധുമായ മറ്റൊരു വനിതയിൽ നിന്നു അഞ്ചു ലക്ഷത്തിൽ ഏറെ രൂപ കൈപ്പറ്റിയതായും അജിത പൊലീസിനോടു പറഞ്ഞിട്ടുണ്ട്. എസ്.ഐ.പ്രശാന്ത്,എസ്.സി.പി.ഒ വിനയകുമാർ.സി.പി.ഒ.റെജിൻ,ഡബ്ള്യു.പി.സി ലിനി എന്നിവരടങ്ങിയസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 2 hours ago
0K
0K