ധനുവച്ചപുരം എൻ.എസ്. എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്ന് ബസ്സിന്റെ ടയറുകളുടെ കാറ്റുകളാണ് സാമൂഹ്യവിരുദ്ധർ തുറന്നുവിട്ടിരിക്കുന്നത്
രാവിലെ സ്കൂൾ അധികൃതർ എത്തി യപ്പോഴാണ് മൂന്നു ബസ്സിന്റെയും ടയറുകളിലാണ് കാറ്റ് തുറന്നു വിട്ടത് ശ്രദ്ധയിൽപ്പെട്ടത്
മതിൽ ചാടിക്കിടന്ന് സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കയറിയാണ് സാമൂഹ്യവിരുദ്ധർ ഇത്തരം പ്രവർത്തി ചെയ്തതെന്ന് നിഗമനം
തുടർന്ന് പാറശ്ശാല പോലീസിൽ പരാതി നൽകി
പാറശ്ശാല പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ' ശേഖരിച്ചു അന്വേഷണം ആരംഭിച്ചു
സ്കൂൾ പരിസരത്ത് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ എത്തി മദ്യപിക്കാറുണ്ടെന്ന് നാട്ടുകാർ
പാറശ്ശാല പോലീസ് പെട്രോളിംഗിൽ എത്തുമ്പോൾ സാമൂഹ്യവിരുദ്ധർ ഇരുട്ടിൽ മാറിയ ശേഷം പോലീസ് പോയ ശേഷം വീണ്ടും മദ്യപിക്കാറുള്ളതായാണ് നാട്ടുകാർക്ക് പറയുന്നത്