നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്‌സൺ ഡബ്ലിയൂ .ആർ ഹീബയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നെയ്യാറ്റിൻകര ഡിവൈ എസ്പി . സ്ടൂവർട് കീലർ,
നെയ്യാറ്റിൻകര എസ് എഛ് .ഓ വിനീഷ് ,നഗരസഭാ സെക്രെട്ടറി ,വൈസ് ചെയർ പേഴ്‌സൺ തുടങ്ങിയവർ സംസാരിച്ചു .
ലഹരി മാഫിയക്കെ തിരായ തൂ ഫാൻ രണ്ടാംഘട്ട ജന ജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം 28ന് മലപ്പുറം വേങ്ങര മലബാർ കോളജ് ഗ്രൗണ്ടിൽനടത്തിയ സമയം കേരളത്തിലെ മുഴുവൻ മുനിസിപ്പാലിറ്റി കോർപ്പറേഷൻ ആസ്ഥാനങ്ങളിലും അതാത് പ്രസിഡൻ്മാരും, ചെയർപേഴ്‌സൺമാരും പ്രോഗ്രാം സംഘടിപ്പിച്ചു . രാവിലെ 11 മണിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗിക തൂഫാൻ പതാക ഉയർത്തുകയും പദ്ധതിയുടെ ഉദ്ഘാടനം നിർവഹി ക്കുകയും ചെയ്തു . വ്യവസായ മന്ത്രി പി.കെ കുഞ്ഞാലി കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം ഷാജി സ്വാഗതം പറഞ്ഞു.ഇതേസമയത് കേരളത്തിലെ മുഴുവൻ
മുനിസിപ്പാലിറ്റി കോർപ്പറേഷൻ ആസ്ഥാനങ്ങളിലും അതാത് പ്രസിഡൻ്മാരും, ചെയർപേഴ്‌സൺമാരും അതാത് ജില്ലകളിലെയും ,പൊലീസ് സബ് ഡിവിഷനുകളിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പതാക ഉയർത്തുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ എന്നിവർ തദ്ദേശ സ്ഥാപന മേധാവിമാർക്കും വാർഡ് അംഗങ്ങൾക്കും തുഫാൻ വാരിയർ ബാഡ്ജുകൾ ധരിപ്പിക്കുകയും ചടങ്ങിൽ തൂ ഫാൻ പദ്ധതി രണ്ടാം ഘട്ട പ്രഖ്യാപനത്തിനൊപ്പം 'ഞാൻ എന്റെ നാടിന്റെ കാവലാൾ' പദ്ധതിയുടെ പ്രഖ്യാപനവും തൂഫാൻ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു