പള്ളിച്ചൽ : നരുവാമൂട്ടിൽ പട്ടാപ്പകൽ വീട് കുത്തിത്തുടർന്ന് 11 പവനും 45000 രൂപയും കവർന്ന കേസിലെ പ്രതികൾ പിടിയിൽ
നരുവാമൂട് സ്വദേശികളായ മഹേഷ് ദീപു എന്നിവരാണ് അറസ്റ്റിൽ ആയത്
നരുവാമൂട് സ്വദേശി കുമാറിന്റെ വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്
കുമാറും കുമാറിന്റെ ഭാര്യയും പുറത്ത് ജോലിക്ക് പോയ സമയത്താണ് പ്രതികൾ മോഷണം നടത്തിയതെന്ന് പോലീസ്
വീട്ടിലെ ഗ്യാസ് കൊണ്ടുവന്നത് അറിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കുമാർ അറിയുന്നത്
ഉടൻതന്നെ നരുവാമൂട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു
നിരവധി സിസിടിവികളും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അതി സാഹസികമായി തന്നെ പ്രതികളെ പിടികൂടുകയായിരുന്നു
ദീപുവിനെ പാപ്പനംകോട് നിന്നും മഹേഷിനെ വർക്കല കാപ്പിൽ നിന്നുമാണ് പോലീസ് പിടികൂടിയത്
മോഷണം നടത്തിയ വിവരം പോലീസ് പറയുന്നത് ഇങ്ങനെ കുമാറും ഭാര്യയും ജോലിക്ക് പോയ സമയം നോക്കിയിരുന്ന പ്രതികൾ വീടിൻറെ പിൻവാതിൽ കമ്പിപ്പാറ കൊണ്ട് കുത്തിത്തുടർന്നാണ് മോഷണം നടത്തിയത്
മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 11 കാൽ പവനും അതേ മേശയിൽ തന്നെ സൂക്ഷിച്ചു നിന്നാൽ 45,000 രൂപയാണ് പ്രതികൾ കവർന്നത്
പിടികൂടിയ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും കണ്ടെടുത്തു
സ്വർണാഭരണങ്ങളും റിക്കവർ ചെയ്തെന്ന് നരുവാമൂട് പോലീസ്
പ്രതികൾ നേരത്തെ തന്നെ കഞ്ചാവ് കേസിലും കുത്തു കേസിലും പ്രതികളാണെന്ന് പോലീസ്
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യും
SI കിരൺ ശശിധരൻ
സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനീഷ്, സിവിൽ പോലീസ് ഓഫീസർ പീറ്റർ ദാസ് ഈ സംഘമാണ് പ്രതികളെ പിടികൂടിയത്