പാറശ്ശാല ഇലങ്കം ദേവീക്ഷേത്രത്തിൽ മോഷണത്തിനെത്തിയ ആൾ ഉറങ്ങിപ്പോയതിനെ തുടർന്ന് മോഷണശ്രമം പാളി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു നാടകീയമായ സംഭവം. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കസേരയിലിരുന്ന് മയങ്ങിയ തക്കം നോക്കി മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് ക്ഷേത്ര വളപ്പിൽ പ്രവേശിച്ചത്. കയ്യിൽ ചാക്കും വടിയുമായി എത്തിയ ഇയാൾ, വിശ്രമിക്കുന്നതിനിടയിൽ അവിചാരിതമായി കിടന്നുറങ്ങിപ്പോവുകയായിരുന്നു. മോഷ്ടാവ് ക്ഷേത്രത്തിനകത്തേക്ക് വരുന്നതും അവിടെ കിടന്നുറങ്ങുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഉറക്കത്തിനിടയിൽ മോഷ്ടാവിന്റെ കയ്യിലിരുന്ന വടി തറയിലേക്ക് വീഴുന്ന ശബ്ദം കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരൻ ഞെട്ടിയുണർന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരാൾ ക്ഷേത്രവളപ്പിൽ കിടന്നുറങ്ങുന്നത് ശ്രദ്ധയിൽപ്പെടുകയും, ഉടൻതന്നെ പാറശ്ശാല പോലീസിനെയും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളെയും വിവരം അറിയിക്കുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ ഫോൺ വിളിക്കുന്നത് കണ്ടതോടെ ഉണർന്ന മോഷ്ടാവ് വേഗത്തിൽ മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ മതിൽ ചാടിയ വീഴ്ചയിൽ പരിക്കേറ്റ് നിലവിളിച്ചുകൊണ്ട് ഇയാൾ ഇരുട്ടിലേക്ക് ഓടി മറഞ്ഞു.
ഈ സംഭവത്തിന് പിന്നാലെ പാറശ്ശാല പോലീസ് സ്റ്റേഷന് സമീപമുള്ള മൂന്നോളം വീടുകളിൽ മോഷണശ്രമം നടക്കുകയും, ഒരു വീട്ടിൽ നിന്ന് മോട്ടോർ പമ്പ് സെറ്റ് മോഷണം പോവുകയും ചെയ്തിട്ടുണ്ട്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പാറശ്ശാല പോലീസ് പ്രതിക്കായി ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 1 hour ago
0K
0K