കോവളം : കോവളത്ത് സ്പായിൽ പതിനാറുകാരി നേരിട്ടത് കൊടും പീഡനം. ഒരു ദിവസം പതിനഞ്ചോളം പേരാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ലൈംഗിക വൃത്തിക്ക് സമ്മതിക്കാത്തിന് കുട്ടിയുടെ ദേഹത്ത് പൊള്ളലേൽപ്പിച്ചു. തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായി. ജൂലായ് മുതൽ സ്പായിൽ എത്തിയ സന്ദർശകരുടെ ലിസ്റ്റ് പൊലീസ് ശേഖരിക്കുന്നു. പട്ടികയിലുള്ളവരുമായി പതിനാറുകാരിക്കൊപ്പം പോലീസ് തിരിച്ചറിയൽ പരേഡ് നടത്തും. സംഭവത്തിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്തിനും കേസ് എടുത്തിട്ടുണ്ട്.
കോവളം ഡ്രീംസ് സ്പായിൽ 16-കാരി നേരിട്ടത് നരകയാതനകൾ. ദിവസം പതിനഞ്ചോളം പേരാരാണ് കുട്ടിയെ പീഡിപ്പിച്ചത്. വഴങ്ങിയില്ലെങ്കിൽ മാതൃസഹോദരി ദേഹത്ത് തീവെച്ച് പൊള്ളലേൽപ്പിക്കും. പീഡനമുറിക്ക് പുറത്ത് കാവലിനു ആളുമുണ്ട്. തുടർച്ചയായ പീഡനത്തിൽ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായി. ബെംഗളൂരുവിലുള്ള യുവതി മുഖേന സ്പാ ഉടമ സജിത്താണ് കുട്ടിയെ കോവളത്ത് എത്തിച്ചത്. മനുഷ്യക്കടത്തിന് കൂടി കേസെടുത്ത പോലീസ്, മാതൃസഹോദരിയുടെയും ഭർത്താവിന്റെയും സി.ഡി.ആർ വിവരങ്ങൾ ശേഖരിച്ചു. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല. സ്പായിൽ എത്തിയവരും കുടുങ്ങും. ജൂലൈ മുതലുള്ള സ്പാ സന്ദർശക ലിസ്റ്റ് പോലീസ് തയ്യാറാക്കുന്നുണ്ട്. തിരിച്ചറിയൽ പരേഡിൽ പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ ചുമത്തും. പ്രതികളുടെ അക്കൗണ്ടിലേക്ക് ദിവസവും 5000 രൂപ വരെ എത്തിയിരുന്നു. ബാങ്ക് ഇടപാടുകളും ഇടപാടുകാരെ എത്തിച്ച ഓട്ടോ ഡ്രൈവർമാരുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും