വിഴിഞ്ഞം : വാഹനങ്ങളോട് കമ്പം. ഒടുവിൽ സ്വന്തമായി സ്പോർസ് വാഹനം നിർമിച്ച് പ്ലസ്ടു വിദ്യാർത്ഥി.സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ എക്സിബിഷനിലാണ് സ്വയം നിർമ്മിച്ച വാഹനവുമായി വിദ്യാർത്ഥി എത്തിയത്.പോലീസ് ട്രെയിനിങ് ക്യാമ്പ് എസ് ഐ മുക്കോല പനവിളക്കോട് കെ. റെജിയുടെയും പരേതയായ വി.ആർ. രാഖിയുടെയും മകൻ ആർ.ആർ.അർജുൻ കൃഷ്ണനാണ് വാഹനം സ്വയം നിർമ്മിച്ചത്. സ്കൂൾ ഗ്രൗണ്ടിൽ ഓടിയ വാഹനത്തിനു ചുറ്റും കുട്ടികൾ കൂട്ടം കൂടി.കുട്ടിക്കാലം മുതൽ വാഹനത്തിനോടും നിർമ്മാണത്തിനോടുള്ള അടങ്ങാത്ത ആഗ്രഹമാണ് സഫലമായത്.ആക്രിക്ക ടയിൽ നിന്നും വാങ്ങിയ ബൈക്കിൻ്റെ എൻജിനും മറ്റ് ഇരുമ്പ് വസ്തുക്കളും ഉപയോഗിച്ച് ഒരു വർഷം കൊണ്ടാണ് നിർമ്മാണമെന്ന് അർജുൻ പറഞ്ഞു. നാല് ടയറുകൾ ഉള്ള വാഹനത്തിൽ ക്ലച്ചും ഗിയറും കൈയ്യിലും ആക്സിലേറ്ററും ബ്രേക്കും കാലു കൊണ്ട് നിയന്ത്രിക്കാവുന്ന രീതിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിൽ ഒരു സീറ്റ് മാത്രമാണ് ഘടിപ്പിച്ചിരിക്കുന്നത്.വീട്ടിലെ വെൽഡിംഗ് മെഷീൻ ഉപയോഗിച്ചാണ് വാഹനം കൂട്ടി യോജിപ്പിച്ചത്. 35000ത്തോളം രൂപ ചെലവായി ഇതിനുള്ള ഭൂരിഭാഗം തുകയും ഈ പ്രായത്തിൽ സ്വന്തമായി ഉണ്ടാക്കിയതാണ് പഠന സമയം കഴിഞ്ഞ് ബന്ധുക്കളുടെയും പരിചയക്കാരുടെയും വീടുകളിൽ വെൽഡിംഗ്, കോൺക്രീറ്റ് പൊട്ടിക്കൽ തുടങ്ങിയ ജോലികൾ ചെയ്തു കിട്ടിയതുക സ്വരൂകൂട്ടിയാണ് സാധനങ്ങൾ വാങ്ങിയതെന്നും പിതാവും കുറച്ചു രൂപ നൽകി സഹായിച്ചുവെന്നും അർജുൻ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ കെമിസ്ട്രി വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിയായ സഹോദരിയും പിതാവും പ്രോത്സാഹനം നൽകുന്നുവെന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് താല്പര്യമെന്നും അർജുൻ പറഞ്ഞു
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 1 hour ago
0K
0K