തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ഏഴാം സ്ഥാനത്തെത്തിയ സി.പി.എം മുൻ നേതാവിന്റെ മകന് അഭിമുഖത്തിൽ പി.എസ്.സി ഏറ്റവും ഉയർന്ന മാർക്ക് നൽകിയതായി റിപ്പോർട്ട്. സി.പി.എം സംസ്ഥാന സമിതി മുൻ അംഗവും ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മുൻ മാനേജരും കെ.എസ്.എഫ്.ഇ മുൻ ചെയർമാനുമായിരുന്ന കെ. വരദരാജന്റെ മകൻ ശരത് വി. രാജിനാണ് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു അധ്യക്ഷനായ ഇന്റർവ്യൂ ബോർഡ് ഉയർന്ന മാർക്ക് അനുവദിച്ചത്.
എഴുത്തുപരീക്ഷയിൽ മാർക്ക് കുറവായിരുന്നതിനാൽ അഭിമുഖത്തിലെ ഉയർന്ന മാർക്ക് ലഭിച്ചിട്ടും അന്തിമ റാങ്ക് പട്ടികയിൽ ആറാം സ്ഥാനം നേടാനേ ശരത്തിന് സാധിച്ചുള്ളൂ. പാർട്ടി ബന്ധമുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ വലിയ തോതിൽ മാർക്ക് നൽകി പരീക്ഷാ ഫലത്തെത്തന്നെ അട്ടിമറിക്കുന്നുവെന്ന പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യുന്നത്.
മാർക്ക് ദാന വിവാദം ഉയർന്നതിനെത്തുടർന്ന് ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്തുകയും കഴിഞ്ഞ ഒമ്പതാം തീയതി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതുക്കിയ പട്ടികയിലും ശരത്തിന് ആറാം റാങ്ക് തന്നെയാണ് ലഭിച്ചത്. എഴുത്തുപരീക്ഷയിൽ 40.62 മാർക്കാണ് ശരത്തിന് ലഭിച്ചിരുന്നത്.
റാങ്ക് പട്ടികയിലെ പത്തുപേരിൽ ഒന്നാം റാങ്കുകാരനായ കെ. ശ്യാംകൃഷ്ണന് എഴുത്തുപരീക്ഷയിൽ 59.5 മാർക്കും അഭിമുഖത്തിന് 19 മാർക്കുമാണ് ലഭിച്ചത്. പട്ടികയിലെ മറ്റ് ഉദ്യോഗാർഥികളിൽ രണ്ടുപേർക്ക് 16 മാർക്കും അഞ്ചുപേർക്ക് 18 മാർക്കും ലഭിച്ചപ്പോൾ, ശരത് ഉൾപ്പെടെ രണ്ടുപേർക്ക് അഭിമുഖത്തിൽ 23 മാർക്ക് വീതം അനുവദിച്ചു.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 1 hour ago
0K
0K