കുന്നത്തുകാൽ നാറാണിയിൽ കെട്ടിട നിർമ്മാണത്തിനിടെ മൂന്ന് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു.

അപകടത്തിൽ ഒരാൾ മരണപ്പെട്ടു; രണ്ടുപേർ പരിക്കുകളോടെ ചികിത്സയിലാണ്.

നാറാണി കാലായിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്.

പരശുവയ്ക്കൽ മലഞ്ചുറ്റ് സ്വദേശികളായ വിൻസന്റ് (60), അജീഷ് (45), ദാസ് (50) എന്നിവർക്കാണ് മിന്നലേറ്റത്. വിൻസെന്റാണ് മരണപ്പെട്ടത്.

ഉച്ചഭക്ഷണത്തിനു ശേഷം ജോലി തുടങ്ങുന്നതിനിടെ ശക്തമായ മിന്നലുണ്ടാകുകയായിരുന്നു.

ഉടൻതന്നെ മൂവരെയും കാരക്കോണം സി.എസ്.ഐ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റ മറ്റു രണ്ടുപേർ കാരക്കോണം സി.എസ്.ഐ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്