കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങളും പഠന വൈകല്യങ്ങളും പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു പരിഹരിക്കുന്നതിനായി അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമായി സംഘടിപ്പിച്ച 'നിംസ് റെസൊണേറ്റ് ക്രസ്റ്റ്-26' (NIMS RESONATE CREST-’26) ദ്വിദിന ശില്പശാല സമാപിച്ചു.
നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിൽ നടന്ന സമാപന സമ്മേളനത്തിൻ്റ ഉദ്ഘാടനം
ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നിർവഹിച്ചു .
നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം എസ് ഫൈസൽ ഖാൻ കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്കായി അധ്യാപകരും രക്ഷിതാക്കളും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളും ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അധ്യക്ഷ പ്രസംഗത്തിൽ സംസാരിച്ചു .
മറ്റുള്ളവരുടെ കഴിവുകളെയും വ്യത്യാസങ്ങളെയും നമ്മുടെ സ്വന്തം കാഴ്ചപ്പാടിലൂടെ വിലയിരുത്തുമ്പോഴാണ് അവരുടെ പരിമിതികൾ ഒരു കുറവായോ പ്രശ്നമായോ നമുക്ക് തോന്നുന്നതെന്നും, ഇത്തരം ചിന്താഗതികളിൽ മാറ്റം വരുത്തി എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം വളർത്തിയെടുക്കണമെന്നും സമൂഹത്തിൽ നിലനിൽക്കുന്ന എബിലിസ്റ്റിക് കാഴ്ചപ്പാടുകൾ മാറ്റേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി സി.പി. ജോൺ സംസാരിച്ചു .
കുട്ടികളുടെ മാനസികാരോഗ്യം, പെരുമാറ്റത്തിലെ മാറ്റങ്ങൾ, പഠന വൈകല്യങ്ങൾ, ADHD, ഇൻക്ലൂസീവ് എഡ്യൂക്കേഷൻ, സ്കൂൾ കൗൺസിലിംഗ് തുടങ്ങിയ വിഷയങ്ങളിൽ നടന്ന ക്ലാസ്സുകൾക്ക് നിംസ് സ്പെക്ട്രം ഡയറക്ടറും മുൻ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറുമായ പ്രൊഫ(ഡോ.) എം കെ. സി നായർ നേതൃത്വം നൽകി .
നിംസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജോസ്ഫിൻ വിനിത,
സന്ദീപനി സ്കൂൾ സ്ഥാപക ഡോ. വിജയലക്ഷ്മി, റിസോർസിയോ സി.ഇ.ഒ.യും കോ-ഫൗണ്ടറുമായ റോബിൻസ് ജെ. ആലപ്പാട്ട്, ഗീതിക സുദീപ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.