പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസ് പാളം തെറ്റി
കനത്ത മഴയെത്തുടർന്ന് പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ പാളം തെറ്റി. തിരുവനന്തപുരത്തുനിന്ന് തിരുനെൽവേലിയിലേക്ക് പോവുകയായിരുന്ന ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസാണ് പാറശ്ശാല റെയിൽവേ സ്റ്റേഷന് സമീപം അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2:30-ഓടെയായിരുന്നു സംഭവം.
രാത്രി മുതൽ പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്നാണ് ട്രാക്കിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. എഞ്ചിന്റെ നാല് ടയറുകളാണ് പാളം തെറ്റിയത്.
അപകടത്തെത്തുടർന്ന് തിരുവനന്തപുരം–കന്യാകുമാരി റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി വൈകിയോടുകയാണ്.
റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ട്രാക്കിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത്. റെയിൽവേ ഗതാഗതം പുനഃസ്ഥാപിച്ചു.