കാട്ടാക്കട: കാണാതായ പാലേലി സ്വദേശിയെ നക്രാഞ്ചിറയിലെ ഒഴിഞ്ഞ വയൽ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലേലി സ്വദേശി സുരേന്ദ്രൻ നായർ (80) ആണ് മരിച്ചത്.

ഇന്നലെ രാവിലെ മകന്റെ ബൈക്കുമായി വീട്ടിൽ നിന്ന് പോയ ഇദ്ദേഹത്തെ പിന്നീട് കാണാതായിരുന്നു. ബന്ധുക്കൾ അന്വേഷിച്ചു വരവെ ഇന്നലെ രാത്രിയോടെയാണ് നാട്ടുകാർ വയൽ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ബൈക്കും കണ്ടെടുത്തു.

വിവിധ രോഗങ്ങളെ തുടർന്ന് ശാരീരിക അവശതകൾ അനുഭവിച്ചിരുന്ന ഇദ്ദേഹം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കാട്ടാക്കട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും