കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കലത്തുകാവ് സ്വദേശികളായ അൻസാർ–സീന ദമ്പതികളുടെ മകൻ ആഷിഖ് (24) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ ആഷിഖിനെ കഴിഞ്ഞ രണ്ടു ദിവസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
കല്ലമ്പലത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണം നടക്കുന്ന റോഡിന്റെ അരികിലായി നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളിൽ ചാർക്കോൾ (കരി) പോലെയുള്ള വസ്തുക്കൾ കത്തിയെരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 1 hour ago
0K
0K