നെടുമങ്ങാട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ കാപ്പ കേസ് പ്രതി MDMA യുമായി അറസ്റ്റിൽ.

പുള്ളിക്കോണം ആറ്റരികത്ത് വീട്ടിൽ രാഹുൽ ആർ നായർ (32) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.523 ഗ്രാം MDMA കണ്ടെടുത്തു.

നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിലുള്ള സംഘം പനവൂർ പനക്കോട്, പുള്ളിക്കോണം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഗിരീഷ്, പ്രേമനാഥൻ, ബിജു, പ്രിവന്റീവ് ഓഫീസർ ഷജീo, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകേഷ്, കിരൺ എന്നിവരും ഉണ്ടായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.