കൊളോൺ: ജർമനിയിലെ ബോഹും നഗരത്തിലുള്ള ബഹുനില അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളി വിദ്യാർഥികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും നോർക്ക റൂട്ട്സ് ഏറ്റെടുത്തു.
മൃതദേഹങ്ങളിൽ പോസ്റ്റ്‌മോർട്ടം നടപടികൾ ആവശ്യമാണെന്ന് ജർമൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നോർക്ക റൂട്ട്സ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിർദേശത്തെ തുടർന്നാണ് മുഴുവൻ സാമ്പത്തിക ബാധ്യതയും നോർക്ക വഹിക്കാൻ തീരുമാനിച്ചതെന്ന് സി.ഇ.ഒ അറിയിച്ചു. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള ഔദ്യോഗിക പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്.