ഹൈദരാബാദ്: ക്ഷേത്ര ജീവനക്കാരിയായ വയോധികയുടെ കഴുത്തിൽനിന്ന് 30 ഗ്രാം സ്വർണമാല കവർന്ന കേസിൽ യുവതിയും യുവാവും പോലീസിന്റെ പിടിയിലായി. തെലങ്കാനയിലെ ഹസ്തിനപുരം സ്വദേശിനിയായ 65-കാരിയുടെ മാലയാണ് ആന്ധ്രാപ്രദേശ് സ്വദേശികളായ അന്നപു റെഡ്ഡി ദുർഗ രമണ റെഡ്ഡി (23), വരലക്ഷ്മി (24) എന്നിവർ ചേർന്ന് കവർച്ച ചെയ്തത്. സംഭവത്തിനു ശേഷം സ്കൂട്ടറിൽ കടന്നുകളഞ്ഞ പ്രതികളെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് കണ്ടെത്തുകയായിരുന്നു.
പോലീസ് വ്യക്തമാക്കുന്നതനുസരിച്ച്, കഴിഞ്ഞ ഒന്നര വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും ജോലി കണ്ടെത്തുന്നതിനും വിവാഹം നടത്തുന്നതിനുള്ള പണം സ്വരൂപിക്കുന്നതിനുമായാണ് കഴിഞ്ഞ മാസം ഹൈദരാബാദിലെത്തിയത്. എന്നാൽ ഒരു മാസം ശ്രമിച്ചിട്ടും ജോലി ലഭിക്കാതെ വന്നതോടെ വിവാഹ ആവശ്യങ്ങൾക്കുള്ള തുക കണ്ടെത്താൻ ഇവർ കവർച്ച നടത്താൻ പദ്ധതിയിടുകയായിരുന്നു. പ്രതികൾ മുൻപ് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളുള്ളവരല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 18-ന് രാവിലെ വെങ്കട രമണ കോളനിയിലെ രാജരാജേശ്വരി ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രം വൃത്തിയാക്കിക്കൊണ്ടിരുന്ന ജീവനക്കാരിയുടെ വായ ബലമായി പൊത്തിപ്പിടിച്ച ശേഷം പ്രതികൾ മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. മോഷണം നടന്ന് മൂന്നാം ദിവസം ഒരു ജ്വല്ലറിക്ക് സമീപത്തു വെച്ചാണ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് ഇവരെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 2 hours ago
0K
0K