നെയ്യാറ്റിൻകര :ചായക്കോട്ടുകോണത്ത് കിണറ്റിൽ വീണ വയോധിക മരണപ്പെട്ടു
ചായക്കോട്ടുകോണത്ത് കിണറ്റിൽ വീണ വയോധിക മരിച്ചു. ഇലിപ്പുകോട്ടുകോണം മണ്ണുവിള സ്വദേശി സോമമല്ലി (85) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
അപകടവിവരമറിഞ്ഞ് ഉടൻതന്നെ ഓടിയെത്തിയ നാട്ടുകാർ വൃദ്ധയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
തുടർന്ന് നാട്ടുകാർ നെയ്യാറ്റിൻകര ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിലേക്ക് വലയിറക്കിയാണ് സോമമല്ലിയെ പുറത്തെടുത്തത്.
ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.