ബാലരാമപുരം: വെടിവെച്ചാൻകോവിലിൽ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരുക്ക്. വെടിവെച്ചാൻകോവിൽ സ്വദേശി ശ്രീലതയ്ക്കാണ് (64) അപകടത്തിൽ പരുക്കേറ്റത്. ഇന്നു രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.

അടുക്കളയിൽ പാചകം ചെയ്തുകൊണ്ടുനിൽക്കവേ അപ്രതീക്ഷിതമായി കുക്കർ പൊട്ടിത്തെറിക്കുകയും ശരീരത്തിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. പരുക്കേറ്റ ശ്രീലതയെ ഉടൻതന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അവിടെ ചികിത്സയിലാണ്