കൊല്ലം: കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡ് നിർമാണം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഷെഡിന്റെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുന്നതോടെ കൂടുതൽ മെമു സർവീസുകൾ ഏർപ്പെടുത്താൻ സാധിക്കുമെന്നും ഇത് മേഖലയിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നും വിലയിരുത്തപ്പെടുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ദക്ഷിണ റെയിൽവേ ജനറൽ മാനേജരും തമ്മിൽ ചെന്നൈയിൽ വെച്ചു നടന്ന ചർച്ചയിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്.
സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി സർവീസ് കെട്ടിടം, ഗ്യാങ് റെസ്റ്റ് റൂം, എസ്.എസ്.ഇ വർക്ക് കെട്ടിടം, മൾട്ടിലെവൽ കാർ പാർക്കിങ് എന്നിവയുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. കൂടാതെ ഫുട് ഓവർ ബ്രിഡ്ജ്, എയർ കോൺകോഴ്സ്, നോർത്ത് ടെർമിനൽ കെട്ടിടം, സബ് സ്റ്റേഷൻ, പ്ലാറ്റ്ഫോം നവീകരണം എന്നിവയുടെ ജോലികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
കൊല്ലം–ചെങ്കോട്ട റൂട്ടിൽ ഓടുന്ന ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും വേഗത കൂട്ടുന്നതിനും നടപടികൾ സ്വീകരിക്കും. പ്ലാറ്റ്ഫോമുകളുടെ നീളക്കുറവാണ് നിലവിൽ കോച്ചുകളുടെ എണ്ണം കൂട്ടുന്നതിന് തടസ്സമായി നിൽക്കുന്നത്. ഇതിന് പരിഹാരമായി പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. പാതയിലെ കൊടുംവളവുകളും ചെരിഞ്ഞ ഭൂപ്രകൃതിയും ട്രെയിനുകളുടെ വേഗതയെ ബാധിക്കുന്നതിനാൽ, വേഗത വർധിപ്പിക്കാനുള്ള പ്രായോഗിക വഴികൾ കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ഒപ്പം, കൊല്ലം റെയിൽവേ ഹെൽത്ത് യൂണിറ്റിനായി പുതിയ കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചതായും ഇതിന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ജില്ലയിൽ തിരുവനന്തപുരം, മധുര ഡിവിഷനുകളിലായി ഉൾപ്പെടുന്ന 26 റെയിൽവേ മേൽപ്പാലങ്ങളിൽ പത്തെണ്ണത്തിന് നിർമാണാനുമതി ലഭിച്ചിട്ടുണ്ട്. 11 എണ്ണത്തിന്റെ വിശദ റിപ്പോർട്ടും (ഡി.പി.ആർ), അഞ്ചെണ്ണത്തിന്റെ പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കാൻ അനുമതിയായി. ഇതിനുപുറമെ, കൊല്ലം വഴി സർവീസ് നടത്തുന്ന ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റി എൽ.എച്ച്.ബി കോച്ചുകളാക്കണമെന്ന ആവശ്യം റെയിൽവേ ബോർഡിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി വ്യക്തമാക്കി.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 2 hours ago
0K
0K