നെയ്യാറ്റിൻകര ,ആനാവൂർ കാലായിൽ ഗോപാലകൃഷ്ണന്റെ പശുവിന് അയൽവാസി വിഷം നൽകി കൊന്നതായി ആരോപണം
സംഭവത്തിൽ അയൽവാസിയായ മധുവിനെതിരെ ഗോപാലകൃഷ്ണൻ മാരായമുട്ടം പൊലീസിൽ പരാതി നൽകി.
രാവിലെ പതിവുപോലെ പശുവിന്റെ പാൽ എടുത്തശേഷമാണ് വായിൽനിന്ന് തുരയും പതയും വരുന്നതായി ശ്രദ്ധയിൽപെട്ടത്.
ഉടൻതന്നെ പശുവിന്റെ ഉടമ മൃഗസംരക്ഷണ വകുപ്പ് ഡോക്ടറെ വിവരം അറിയിച്ചെങ്കിലും, ഡോക്ടർ എത്തുന്നതിന് മുൻപ് പശു മരണപ്പെടുകയായിരുന്നു.
ലോണെടുത്താണ് ഗോപാലകൃഷ്ണൻ ഉപജീവനത്തിനായി 4 പശുവിനെ വാങ്ങിയത്.
കാഴ്ചശക്തിയില്ലാത്ത ഭാര്യയും കുടുംബവും അടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു 4പശുക്കൾ.
ഇതിൽ ഒരെണ്ണം രാവിലെ മരണ പ്പെട്ടു.
മറ്റൊരു പശു അവശനിലയിലാണ്
അയൽവാസിയായ മധു നിരന്തരമായ ഗോപാലകൃഷ്ണനെ ശല്യപ്പെടുത്തുന്നതായി കാണിച്ചു മുമ്പ് മാരായമുട്ടം പോലീസിൽ പരാതി നൽകിയിരുന്നു.
മരണപ്പെട്ട പശുവിനെ പോസ്റ്റുമാർട്ടം നടത്തി റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് മാരായമുട്ടം പോലീസ് അറിയിച്ചു.