ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിൽ നടപ്പിലാക്കിയിരുന്ന നാല് പ്രധാന സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേരുകൾ പരിഷ്കരിച്ച് കേന്ദ്ര സർക്കാർ. ഇന്നുമുതൽ 'പി.എം' എന്ന പേര് ചേർത്താകും ഈ പദ്ധതികൾ അറിയപ്പെടുക. വയോജന പെൻഷൻ, വിധവാ പെൻഷൻ, ദേശീയ ഭിന്നശേഷി പെൻഷൻ തുടങ്ങിയവയാണ് പുനർനാമകരണം ചെയ്യപ്പെട്ട പ്രധാന പദ്ധതികൾ.
പേരുമാറ്റത്തിന് പുറമെ, ഭിന്നശേഷി പെൻഷൻ കൂടുതൽ ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ അർഹതാ മാനദണ്ഡങ്ങളിൽ സർക്കാർ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. നിലവിൽ 80 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പെൻഷൻ ആനുകൂല്യം, ഇനിമുതൽ 40 ശതമാനം വൈകല്യമുള്ളവർക്കും ലഭ്യമാകും. ഭിന്നശേഷിയുള്ള കുട്ടികൾക്ക് ജനനം മുതൽ തന്നെ ഈ സാമ്പത്തിക ആനുകൂല്യത്തിന് അർഹതയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾ വരുംവർഷങ്ങളിലും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 53,000 കോടി രൂപയുടെ ധനസഹായത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതികളുടെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി നൽകാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 2 hours ago
0K
0K