ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം. അപകടം നടന്നയുടൻ കാറിലുണ്ടായിരുന്നവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തെ രണ്ട് എയർബാഗുകളും പൊട്ടിത്തെറിച്ചു. വൈദ്യുത പോസ്റ്റുകൾ പൂർണ്ണമായും തകർന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു.
ബസ് സർവീസുള്ള പ്രധാന റോഡിലാണ് അപകടമുണ്ടായത്. റോഡിലേക്ക് പോസ്റ്റുകൾ വീണുകിടക്കുന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിലവിൽ ചെറിയ വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്.
വിവരമറിഞ്ഞ് കാട്ടാക്കട പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി. തകർന്ന പോസ്റ്റുകൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കാറിലുണ്ടായിരുന്നവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.