ആറാലൂമൂട് സ്വദേശിയായ ഷിബുവിന്റെ വീട്ടിലാണ് രാവിലെ 10:30 മണിക്ക് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്

ഗ്യാസ് സിലിണ്ടർ വീടിന് പുറത്താണ് സൂക്ഷിച്ചിരുന്നത്

വീട്ടിൽ ആരുമുണ്ടായിരുന്നില്ല വീട്ടുടമസ്ഥനും കുടുംബവും പള്ളിയിൽ ആരാധനയ്ക്ക് പോയിരുന്നു
സമയമാണ് അപകടം ഉണ്ടായത്

അപകടത്തിൽ വീടിന്റെ ജനൽ പാളികളും സമീപത്തെ വീട്ടിലെ ജനൽ പാളികൾക്കും കേടുപാടുകൾ സംഭവിച്ചു

സമീപത്ത് വിറകടുപ്പ് ഉണ്ടായിരുന്നു അതിൽ നിന്നും തീ പടർന്നതാവാം അപകടത്തിന് കാരണമെന്ന് നെയ്യാറ്റിൻകര ഫയർഫോഴ്സ് അറിയിച്ചു

സംഭവം അറിഞ്ഞ ഉടൻ നെയ്യാറ്റിൻകര പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു

ആളപായങ്ങൾ ഇല്ല