നെയ്യാറ്റിൻകരയ്ക്ക് സമീപം പാലിയോട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ സാമൂഹിക വിരുദ്ധരുടെ തീവെപ്പ് ശ്രമം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പാർട്ടി ഓഫീസിന്റെ പിൻഭാഗത്തുകൂടി എത്തിയ അക്രമികൾ ഓടുമേഞ്ഞ പഴയ കെട്ടിടത്തിലേക്കും പുറത്തു സ്ഥാപിച്ചിരുന്ന
ഫ്ലക്സ് ബോർഡുകളിലേക്കും കയ്യിൽ കരുതിയ ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആക്രമണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ചിത്രങ്ങളടങ്ങിയ ഫ്ലക്സുകൾ പൂർണ്ണമായി കത്തിയമർന്നു. തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ സ്ഥലത്തെത്തി
സമയബന്ധിതമായി ഇടപെട്ട് തീയണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 1 hour ago
0K
0K