​മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പ്. മുംബൈ ജുഹുവിലെ പുഷ്പ പാർക്ക് പരിസരത്ത് വെച്ചാണ് നടൻ സഞ്ചരിച്ചിരുന്ന കാറിന് നേരെ അജ്ഞാതർ വെടിയുതിർത്തത്. ആക്രമണത്തിൽ നിന്ന് ടൈഗർ ഷ്രോഫ് അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ നടന്റെ കാർ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർക്കും വെടിയേറ്റു.

ഫുട്ബോൾ കളി കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്ന ടൈഗർ ഷ്രോഫിന് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. കാറിന് നേരെ നാല് റൗണ്ടോളം വെടിയുതിർത്തു. കൃത്യം നടത്തിയ ഉടൻ തന്നെ അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ടൈഗർ ഷ്രോഫിന്റെ ഡ്രൈവറെയും പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുന്നു.