നെയ്യാറ്റിൻകര, പാലിയോട് ജംഗ്ഷനിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആനാവൂർ മണ്ഡലം കമ്മിറ്റിയുടെ ഓഫീസ് കഴിഞ്ഞ ദിവസം രാത്രി തീ വെച്ച് നശിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

പാലിയോട് ,സ്വദേശിയായ സുരേഷ് ( 40 ) നെയാണ് വെള്ളറട പോലീസ് പിടികൂടിയത്

സി സിടിവി ദൃശ്യം വന്നതോടെ യാണ് നാട്ടുകാർക്ക് സുരേഷിനെ മനസ്സിലായത്.

തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സുരേഷിനെ വീടിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു.

സുരേഷിന്റെ മകന് മാനസിക അസ്വസ്ഥതയുള്ളതിനാൽ ചികിത്സയുടെ ഭാഗമായി ബിജെപി

സൗത്ത് ജില്ല പ്രസിഡൻറ് മുക്കം പാലമൂട് ബിജു മകന്റെ ചികിത്സ സംബന്ധമായ എല്ലാ കാര്യത്തിലും ഇടപെടുന്നതിനാൽ ബിജുവിനെ കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചതിൽ മനംനൊന്താണ് ഫ്ലെക്സിന് തീയിട്ടതെന്നാണ് പോലീസിനോട് സുരേഷ് പറഞ്ഞത്

സുരേഷാണ് ഫ്ലെക്സിന് തീയിട്ടതു യെന്ന് നാട്ടുകാർക്ക് വ്യക്തമായി അറിയാമായിരുന്നു

അതേ തുടർന്നാണ് പോലീസ് സുരേഷിനെ പിടികൂടിയത് സുരേഷ് കുറ്റം സമ്മതിച്ചു

ഫ്ലക്സ് തീയിട്ടു നശിപ്പിച്ചതിൽ മറ്റാർക്കും പങ്കില്ലെന്നും സുരേഷ് പോലീസിനോട് അറിയിച്ചു

പ്രതിയെ വെള്ളറട എസ് എച്ച് ഓ യുടെ നേതൃത്വത്തിലാണ് പിടികൂടിയത്