തിരുവനന്തപുരം: വൈദ്യുതി മുടക്കം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനവിന് വഴിതുറക്കുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും വർധന വരുത്താൻ അനുമതി നൽകുന്ന പുതിയ താരിഫ് നയം സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഈ പുതിയ നയം വരുന്ന ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നടപ്പിലാക്കുന്നത്.
കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ചെലവുകളും ഉപഭോക്താക്കൾ തന്നെ വഹിക്കേണ്ടി വരുന്ന രീതിയിലാണ് പുതിയ നയത്തിന്റെ ഘടന നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജിലും വർധനയുണ്ടാകും.
കൂടാതെ, വൈദ്യുതി ഉപയോഗത്തിലെ പീക്ക് സമയത്തിൽ മാറ്റം വരുത്താനും തീരുമാനമായിട്ടുണ്ട്. ഇനി മുതൽ വൈകീട്ട് 6 മണി മുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും പീക്ക് അവറായി കണക്കാക്കുക. ഈ സമയങ്ങളിലെ ഉയർന്ന വൈദ്യുതി ഉപയോഗത്തിന് നിരക്കുകളിൽ വർധനവുണ്ടായേക്കാം. പുതിയ താരിഫ് നയം പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കൾക്ക് മേൽ വലിയ സാമ്പത്തിക ഭാരം ഉണ്ടാകുമെന്നാണ് സൂചന.
KERALA
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ; കാരണം കടബാധ്യതയെന്ന് സൂചന
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തെ കരിങ്ങട വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം. വ്യാപാരിയായിരുന്ന സാജു, ഭാര്യ …
1 day, 1 hour ago
0K
0K