വിഴിഞ്ഞത്ത് ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കച്ചവടം, ഒരാൾ അറസ്റ്റിൽ
വിഴിഞ്ഞം ആശുപത്രിക്ക് സമീപത്തുനിന്ന് ഒതുക്കിയിട്ടിരുന്ന ആംബുലൻസിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചത്.
ആംബുലൻസ് ഡ്രൈവറും പെരിങ്ങമ്മല സ്വദേശമായ 23 വയസുള്ള അഭിലാഷ് ആണ് കസ്റ്റഡിയിൽ ആയത്
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ട് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്.
500 രൂപയുടെ രണ്ട് ചെറിയ പൊതികളാണ് ആംബുലൻസിന്റെ സീറ്റിനടിയിൽ നിന്നും കിട്ടിയത്.
വിഴിഞ്ഞത്ത് ആംബുലൻസിനുള്ളിൽ കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
രോഗികളെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം ചെറുപൊതികളാക്കി ആംബുലൻസിനുള്ളിൽ വച്ച് കച്ചവടം നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
അഭിലാഷ് ആശുപത്രിക്ക് മുന്നിൽ ആംബുലൻസ് ഒതുക്കിയപ്പോഴായിരുന്നു സ്കോഡിന്റെ പരിശോധന.
അഭിലാഷിനെയും ആംബുലൻസിനെയും കസ്റ്റഡിയിലെടുത്തു.