കാട്ടാക്കട: തമ്പാനൂരിൽ നിന്ന് കാട്ടാക്കട ഡിപ്പോയിലേക്ക് വന്ന പിങ്ക് ബസ്സിനുള്ളിൽ തലകറങ്ങി വീണ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ജീവൻ ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടു. സംഭവം വൈകിട്ട് 5.30 ഓടെയാണ്.
നെയ്യാറ്റിൻകര കോടതിയിൽ ഡ്യൂട്ടി കഴിഞ്ഞ് തിരുവനന്തപുരം എസ്.പി ഓഫീസിൽ മീറ്റിങ്ങിന് പോയ ശേഷം മടങ്ങി വരികയായിരുന്നു രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർ. കീഴാറൂർ സ്വദേശിനിയായ സഹപ്രവർത്തകയ്ക്കൊപ്പം ഒറ്റശേഖരമംഗലം സ്വദേശിനിയായ പോലീസുകാരി വൈകിട്ട് 5.30 ഓടെ തമ്പാനൂരിൽ നിന്നാണ് കാട്ടാക്കടയ്ക്കുള്ള ബസ്സിൽ കയറിയത്.
ബസ് കിള്ളി ജംഗ്ഷൻ കഴിഞ്ഞതും ഒറ്റശേഖരമംഗലം സ്വദേശിനിക്ക് തലകറക്കം അനുഭവപ്പെടുന്നതായി സഹപ്രവർത്തകയോട് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അവർ ബസ്സിനുള്ളിൽ തലകറങ്ങി വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഉടൻ തന്നെ വിവരം കണ്ടക്ടറെ അറിയിച്ചു. കണ്ടക്ടർ വിപിൻ വിവരം ഡ്രൈവർ മുഹമ്മദ് ഷുഹൈലിനെ ധരിപ്പിച്ചു. ഒട്ടും വൈകാതെ ഡ്രൈവർ ബസ് അതിവേഗം കിള്ളിയിലെ സ്വകാര്യ
ആശുപത്രിയിൽ എത്തിച്ച് ഉടൻ തന്നെ ചികിത്സ നൽകിയതോടെ പോലീസ് ഉദ്യോഗസ്ഥയുടെ ജീവൻ രക്ഷപ്പെടുത്താനായി. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡ്രൈവർ മുഹമ്മദ് ഷുഹൈൽ പൂവച്ചൽ സ്വദേശിയും കണ്ടക്ടർ വിപിൻ തിരുവനന്തപുരം സ്വദേശിയുമാണ്. ഇരുവരുടെയും മനുഷ്യത്വപരമായ ഇടപെടലിന് നാട്ടുകാരും യാത്രക്കാരും അഭിനന്ദനം അറിയിച്ചു.
TRIVANDRUM
മസ്തിഷ്കമരണം സംഭവിച്ച 17-കാരന്റെ അവയവങ്ങൾ ദാനം ചെയ്തു; ആറുപേർക്ക് പുതുജീവിതം
തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്കമരണം സ്ഥിരീകരിച്ച പ്ലസ്ടു വിദ്യാർഥി ആർ. രുദ്രേഷിന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായി കുടുംബം. കരമന മേലാറന്നൂർ ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി. സുരേഷിന്റെയും പി. രമ്യാദേവിയുടെയും …
1 week ago
0K
0K