തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്കമരണം സ്ഥിരീകരിച്ച പ്ലസ്ടു വിദ്യാർഥി ആർ. രുദ്രേഷിന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായി കുടുംബം. കരമന മേലാറന്നൂർ ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി. സുരേഷിന്റെയും പി. രമ്യാദേവിയുടെയും മകനാണ് രുദ്രേഷ് (17). രുദ്രേഷിന്റെ അവയവദാനത്തിലൂടെ ആറുപേർക്കാണ് പുതുജീവിതം ലഭിക്കുന്നത്.
വൃക്കകൾ, പാൻക്രിയാസ്, കരൾ, നേത്രപടലങ്ങൾ, അബ്ഡൊമിനൽ ഫാസിയ ആൻഡ് വെസൽസ് (വയറിനുള്ളിലെ ആവരണകലകളും ധമനികളും) എന്നിവയാണ് ദാനം ചെയ്തത്. ഹൃദയവും ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പരിശോധനയിൽ ട്രാൻസ്പ്ലാന്റിന് അനുയോജ്യമല്ലെന്ന് വ്യക്തമാവുകയായിരുന്നു.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും, രണ്ടാമത്തെ വൃക്കയും പാൻക്രിയാസും തിരുവനന്തപുരം കിംസ് ഹെൽത്തിലെ രോഗിക്കുമാണ് നൽകിയത്. കരൾ, വയറിനുള്ളിലെ ആവരണകലകൾ, ധമനികൾ എന്നിവയും കിംസ് ഹെൽത്തിലെ രോഗികൾക്ക് നൽകി. നേത്രപടലങ്ങൾ തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്ക് കൈമാറി. തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ തീരുമാനം അതീവ മാതൃകാപരമാണെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
തിരുമല എ.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയായിരുന്ന രുദ്രേഷ് ഒക്ടോബർ 26-ന് രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടോടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. എസ്.ആർ. വിഘ്നേഷ്, എസ്.ആർ. അനന്തകൃഷ്ണൻ എന്നിവരാണ് സഹോദരങ്ങൾ.
TRIVANDRUM
അഭിരാമിന്റെ കൊലപാതകം: മൃതദേഹം ചാക്കിലാക്കി കെട്ടിത്തൂക്കിയ നിലയിൽ; 17-കാരൻ പിടിയിൽ
തിരുവനന്തപുരം: പാങ്ങപ്പാറയിൽ കാണാതായ പ്ലസ്ടു വിദ്യാർഥിയെ കൊലപ്പെടുത്തി ചാക്കിലാക്കി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ശ്രീകാര്യം സ്വദേശിയായ അഭിരാം (17) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഭിരാമിന്റെ സമപ്രായക്കാരനായ 17-കാരനെ …
1 week, 2 days ago
0K
0K